ചാലിയാറില്‍ നിന്ന് ഇന്ന് ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 11:19 PM | 0 min read

നിലമ്പൂര്‍> വയനാട് ഉരുള്‍പൊട്ടലിന്റെ ഭാഗമായി ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും. ഇതോടെ  ചാലിയാറില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 73 ഉം ശരീര ഭാഗങ്ങള്‍ 132 ഉം ആയി. ആകെ 205 എണ്ണം. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും  മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.

 



deshabhimani section

Related News

View More
0 comments
Sort by

Home