VIDEO: 16 കിലോമീറ്റര്‍ കാട്ടിലൂടെ; ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് കണ്ടെടുത്തത് 14 മൃതദേഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 06:53 PM | 0 min read

വയനാട്>ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ ജീവന്‍ പണയംവെച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരുടെ കാഴ്ചയാണെവിടേയും. കയ്യില്ലാത്തതും അരക്ക് കീഴ്‌പ്പോട്ട് നഷ്ടപ്പെട്ടതും   മണ്ണില്‍ പൊതിഞ്ഞ് ഒരുകുടുംബമൊന്നാകെ മരിച്ചുകിടക്കുന്നതുമായ ഹൃദയം തകര്‍ക്കുന്നതായ കാഴ്ചകളാണ് ചുറ്റിലും.വെല്ലുവിളി നിറഞ്ഞ  രക്ഷാ പ്രവര്‍ത്തനത്തില്‍ സുരക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പങ്കുചേരുകയായിരുന്നു


 കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. രാവിലെ ആറ് മുതല്‍ 16 കിലോമീറ്റുകളോളം കാട്ടിലൂടെ നടന്ന് 14 മൃതദേഹങ്ങള്‍ ഇവര്‍ പുറത്തെത്തിച്ചു. ചെരുപ്പ് പോലുമില്ലാതെയായിരുന്നു കല്ലും  മണ്ണും നിറഞ്ഞ സ്ഥലത്ത് തങ്ങളുടെ ദൗത്യവുമായി പലരും മുന്നിട്ടിറങ്ങറങ്ങിയത്


 



deshabhimani section

Related News

View More
0 comments
Sort by

Home