ഷോളയാർ ഡാം തുറന്നു; ചാലക്കുടിയിൽ ജാഗ്രത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 05:31 PM | 0 min read

തൃശൂർ > പെരിങ്ങൽക്കുത്ത്‌ ഡാമിന്‌ പുറമെ ഷോളയാർ ഡാമും തൂണക്കടവ്‌ ഡാമും തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ ക്രമാതീതമായി വെള്ളം എത്തുന്നുണ്ട്‌. പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറ്‌ ഷട്ടറുകൾ 14 അടി വീതവും ഒരു ഷട്ടർ അഞ്ച്‌ അടിയും സ്ലുയിസ് ഗേറ്റും തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ  ഭാഗമായി പരമാവധി 1200 ക്യൂമെക്‌സ് ജലമാണ്‌ പുഴയിലേക്ക് ഒഴുക്കുന്നത്‌. ഇത് മൂലം പുഴയിൽ ഏകദേശം 1.5 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇതുകൂടാതെ തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്തിലേക്ക് ഒഴുക്കുന്നുണ്ട്.

ചാലക്കുടി പുഴയുടെ തീരത്തുള്ളവരും അതിരപ്പള്ളി, പരിയാരം, മേലൂർ, കടുക്കുറ്റി, അന്നമനട, കൂടൂർ, എറിയാട് പ്രദേശങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.  വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്. 



deshabhimani section

Related News

View More
0 comments
Sort by

Home