Deshabhimani

കനത്ത മഴ; പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 12:23 PM | 0 min read

പാലക്കാട് > പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പതിനാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നൂറിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലക്കാടും, ചിറ്റൂരും, ആലത്തൂരും ക്യാമ്പുകളുണ്ട്. 

പാലക്കാട് പുത്തൂരിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെള്ളം കയറി. 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലത്തൂർ വീഴുമലയിൽ ഉരുൾപൊട്ടി. ആളപായമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ജലനിരപ്പ് ഉയർന്നതോടെ പട്ടാമ്പി പാലം അടച്ചു. ​പാലത്തിലൂടെയുള്ള ഗതാ​ഗതത്തിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.



deshabhimani section

Related News

0 comments
Sort by

Home