ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 10:42 AM | 0 min read

തൃശൂർ > തൃശൂർ അകമലയിൽ റെയിൽവേ ലൈനിൽ അപ്പ് ആൻഡ് ഡൗൺ ലൈൻ മലയിൽനിന്നും ഉള്ള മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെ ഉള്ള കല്ലും മണ്ണും അടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചു. തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട്‌ ഭാഗത്ത് നിന്ന് തൃശൂർ, എറണാകുളം ഭാഗത്തേക്കും ഉള്ള റെയിൽ ഗതാഗതം സ്തംഭിച്ചു.
 

തൃശൂർ- ​ഗുരുവായൂർ ഡെയ്‍ലി ട്രയിനുകൾ സർവ്വീസ് നിർത്തി. തൃശൂർ ​ഗുരുവായൂർ ഡെയ്ലി ട്രയിനുകൾ സർവ്വീസ് റദ്ദാക്കി. ജനശദാബ്ദി ഷൊർണൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. പരുശുറാം എക്സ്പ്രസും ഷോർണൂരിൽ യാത്ര അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home