കോഴിക്കോടും വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; മലപ്പുറത്ത് വീടുകളിൽ വെള്ളം കയറി

കോഴിക്കോട് > വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിനുപിന്നാലെ കോഴിക്കോടും ഉരുൾപൊട്ടൽ. വിലങ്ങാട് മലയോരത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പുലർച്ചെ രണ്ടോടെയാണ് പാനോം, അടിച്ചി പാറ, മഞ്ഞച്ചീളി തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. വിലങ്ങാട് ഒറ്റപ്പെട്ട നിലയിലായി. പ്രദേശത്തെ റോഡ് ഗതാഗതം നിലച്ചു. മയ്യഴി പുഴയിൽ നിന്നും വെള്ളം കയറി നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. സ്ഥലത്ത് മഴ ശക്തമായി തുടരുകയാണെന്നാണ് വിവരം.
മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, മുക്കം പ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറി. നിലമ്പൂർ ടൗണിനോട് ചേർന്നും വെള്ളം എത്തിയിട്ടുണ്ട്. നഗരത്തിലെ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റി തുടങ്ങി. നിലമ്പൂർ മാനവേദൻ സ്കൂൾ റോഡ് വരെ വെള്ളം എത്തിയിട്ടുണ്ട്. മഴ കനത്തതിനെത്തുടർന്ന് ചാലിയാർ കരകവിഞ്ഞൊഴുകുകയാണ്









0 comments