ബാണാസുര സാഗർ ഡാം; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും: ജാ​ഗ്രത നിർദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 09:53 PM | 0 min read

കൽപ്പറ്റ > വയനാട്ടിൽ മഴ തുടർച്ചയായി ലഭിച്ചതോടെ ബാണാസുരസാ​ഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് കലക്ടർ ആർ ഡി മേഘശ്രീ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിൻ്റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ ശ്രദ്ധിക്കണമെന്നും കലക്ടർ അറിയിച്ചു.

775.60 മീറ്ററാണ്‌ ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞദിവസം ബ്ലൂ അലർട്ട് പ്രഖ്യാപിച്ച ബാണാസുരയിൽ  ഞായറാഴ്‌ച രണ്ടാംഘട്ട മുന്നറിയിപ്പായി ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home