കുടുംബവഴക്ക്: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർത്താവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 03:47 PM | 0 min read

എറണാകുളം > കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വിവരമറിഞ്ഞ ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

കുടുംബവഴക്കിനെ തുടർന്ന് മരിയ വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഇമ്മാനുവൽ യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ ഇമ്മാനുവൽ രാത്രി ഒരുമണിയോടെ ആശുപത്രിയിലെ എക്സ്റേ മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.

മൂന്നുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഒന്നര വയസും 28 ദിവസവും പ്രായമുള്ള കുഞ്ഞുങ്ങളാണ് ഇവർക്കുള്ളത്. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home