മുഖ്യമന്ത്രിയെക്കുറിച്ച്‌ പറഞ്ഞത്‌ വ്യക്തിപരം; ചാണ്ടി ഉമ്മൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 01:38 AM | 0 min read

തിരുവനന്തപുരം > താൻ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്ന് ചാണ്ടി ഉമ്മൻ. തന്റെ പിതാവിന്റെ അനുസ്മരണത്തെയെങ്കിലും വെറുതെ വിടണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷമാണ് താൻ  തീരുമാനമറിഞ്ഞത്. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കളാണോ ഇതിന് പിന്നിലെന്നെ ചോദ്യത്തോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചില്ല. ഉമ്മൻ ചാണ്ടി അസുഖ ബാധിതൻ ആയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടത് സംബന്ധിച്ച് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ച്‌ മുഖ്യമന്ത്രിയും  ചാണ്ടി ഉമ്മൻ പിണറായി വിജയനെക്കുറിച്ചും പറഞ്ഞ നല്ല വാക്കുകളിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ശശി തരൂരും പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home