കേരള കാർഷിക സർവകലാശാലയ്‌ക്ക്‌ എ ഗ്രേഡ് അക്രഡിറ്റേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 10:32 PM | 0 min read

തൃശൂർ > കേരള കാർഷിക സർവകലാശാലക്കും ഘടക കോളേജുകൾക്കും  നാഷണൽ അഗ്രികൾച്ചറൽ എജ്യുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ്  എ ഗ്രേഡോടെ അക്രഡിറ്റേഷൻ നൽകി.  2024 മാർച്ച് 11 മുതൽ 2029 മാർച്ച് 10 വരെ അഞ്ച് വർഷത്തേക്കാണ്‌ ഗ്രേഡ്‌. ബി ഗ്രേഡ് അക്രഡിറ്റേഷനാണ്‌ നിലവിൽ  ഉണ്ടായിരുന്നത്. കേരള കാർഷിക സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള അഗ്രികൾച്ചറൽ കോളേജ് വെള്ളാനിക്കര,   അഗ്രികൾച്ചറൽ കോളേജ് വെള്ളായണി, അഗ്രികൾച്ചറൽ കോളേജ് പടന്നക്കാട്,  അഗ്രികൾച്ചറൽ കോളേജ് അമ്പലവയൽ , കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ്‌ ആൻഡ് ഫുഡ് ടെക്നോളജി  തവനൂ,  ഫോറസ്ട്രി കോളേജ് വെള്ളാനിക്കര എന്നിവയാണ് അംഗീകാരം നേടിയ സ്ഥാപനങ്ങൾ. അമ്പലവയലിൽ കാർഷിക കോളേജ് ആദ്യമായാണ് അക്രെഡിറ്റേഷൻ നേടുന്നത്.  

സർവകലാശാലയിലെ നാല് കാർഷിക കോളേജുകളിലുമുള്ള ബിഎസ്‌സി(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്സുകൾക്കും ബിഎസ്‌സി (ഓണേഴ്‌സ്) ഫോറസ്ട്രി, ബിടെക്‌ അഗ്രികൾച്ചറൽ എൻജിനിയറിങ്‌, എംബിഎ അഗ്രിബിസിനസ് മാനേജ്മെന്റ് ബിരുദ കോഴ്‌സുകൾക്കും   അക്രഡിറ്റേഷൻ ലഭിച്ചു.  കാർഷിക കോളേജ്  വെള്ളാനിക്കരയിലെ 19 എംഎസ്‌സി പ്രോഗ്രാമുകളും,16 പിഎച്ച്‌ഡി പ്രോഗ്രാമുകളും  കാർഷിക കോളേജ് വെള്ളയണിയിലെ  19 എംഎസ്‌സി പ്രോഗ്രാമുകളും 14  പിഎച്ച്‌ഡി   പ്രോഗ്രാമുകളും പടന്നക്കാട് കാർഷിക കോളേജിലെ  എട്ട്‌ എംഎസ്‌സി  കോഴ്സുകളും   കെസിഎഇടി  തവനൂരിലെ    മൂന്ന്‌ എംടെക്‌, മൂന്ന്‌ പിഎച്ച്‌ഡി  കോഴ്സുകളും  ഫോറസ്ട്രി കോളേജിലെ  നാല്‌ എംഎസ്‌സി കോഴ്സുകളും നാല്‌ പിച്ച്‌ഡി  പ്രോഗ്രാമുകളും കോളേജ് ഓഫ് കോർപറേഷൻ ബാങ്കിങ്‌ ആൻഡ് മാനേജ്മെന്റ്,  വെള്ളാനിക്കര കോളേജിലെ എംബിഎ പ്രോഗ്രാമും  അക്രഡിറ്റേഷൻ നേടിയവയിൽ ഉൾപ്പെടുന്നു.  രാജസ്ഥാൻ  ജോബ്നെറിലെ കരൺ നരേന്ദ്ര കാർഷിക സർവകലാശാലയുടെ   വൈസ് ചാൻസലറായിരുന്ന ഡോ. ജെ എസ്  സന്ധു  ചെയർമാനായ അക്രെഡിറ്റേഷൻ റിവ്യൂ കമ്മിറ്റിയുടെ സന്ദർശനത്തിനും വിലയിരുത്തലുകൾക്കും ശേഷമാണ്   അംഗീകാരം.



deshabhimani section

Related News

View More
0 comments
Sort by

Home