അയൺ ഓക്‌സൈഡ് ഇഷ്‌ടിക 
നിര്‍മാണവുമായി കെഎംഎംഎൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 10:03 AM | 0 min read

ചവറ > ടൈറ്റാനിയം ഡയോക്‌സൈഡ് നിർമാണപ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന അയൺ ഓക്‌സൈഡ് ഉപയോ​ഗിച്ച് ഇഷ്ടിക ന്നതിനുള്ള പ്രവർത്തനം കേരള മിനറൽസ്‌ ആന്റ്‌ മെറ്റൽസ്‌  ലിമിറ്റഡിൽ (കെഎംഎംഎൽ) തുടങ്ങി. മാനേജിങ് ഡയറക്ടർ പി പ്രദീപ്കുമാർ അയൺ ഓക്‌സൈഡ് ഇഷ്ടിക നിർമാണയൂണിറ്റ് ഉദ്ഘാടനം ചെയ്‌തു. കമ്പനിയുടെ എൻവിയോൺമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ആദ്യഘട്ടത്തിൽ എട്ട് ലക്ഷം ഇഷ്ടികകൾ നിർമിക്കുകയെന്നതാണ്‌ ലക്ഷ്യം. ചുറ്റുമതിൽ, പ്ലാന്റ്‌ സൗന്ദര്യവൽക്കരണം, ഗാർഡൻ ഡിസൈനിങ് എന്നിങ്ങനെ കമ്പനിയിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കാണ് ഇഷ്ടിക ഉപയോഗിക്കുക.

നേരത്തെ സ്വന്തമായി കണ്ടെത്തിയ സാങ്കേതികവിദ്യയിലൂടെ അയൺ ഓക്‌സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുത്തിരുന്നു. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം ഇവിടെ നടന്നുവരികയുമാണ്. അഞ്ച് ടൺ അയൺ സിന്ററുകളാണ് അന്ന്‌ കള്ളിയത്ത് ടിഎംടിയിലേക്ക് അയച്ചത്‌. അവ ഉപയോഗിച്ച് ടിഎംടി കമ്പികളും ഇരുമ്പ് ബാറുകളും നിർമിച്ചിരുന്നു. ഉൽപ്പാദനപ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന അയോണോക്‌സൈഡ് വലിയ പോണ്ടുകളിലാണ്‌ നിലവിൽ സംരക്ഷിച്ചിരിക്കുന്നത്‌. പുതിയ സാങ്കേതികവിദ്യകളും വൈവിധ്യവൽക്കരണവും അയണോക്‌സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ്‌ കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home