യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ; ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ
ചാണ്ടി ഉമ്മൻ സ്ഥാനഭ്രഷ്ടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 02:09 AM | 0 min read



തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ചാണ്ടി ഉമ്മനെ മാറ്റി. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയാണ്  ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽത്തന്നെ ചാണ്ടി ഉമ്മനെ സ്ഥാനഭ്രഷ്ടനാക്കിയത്‌. ഇതോടെ വെള്ളിയാഴ്‌ച പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റി.

എംഎൽഎ ആയതിനാൽ ചാണ്ടി ഉമ്മനെ മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, തുടരട്ടെ എന്ന് യൂത്ത് കോൺ​ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതിനിടെ, ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ തൊട്ടുതലേന്നാണ്‌ യൂത്ത് കോൺ​ഗ്രസ്‌ ദേശീയ അധ്യക്ഷൻ ടെലിഫോണിലൂടെ ചാണ്ടി ഉമ്മനെ ഇക്കാര്യമറിയിച്ചത്.

ഉമ്മൻചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച് വൃക്ക രോ​ഗികൾക്ക് സഹായം നൽകുന്ന പരിപാടികൾ പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ ആസൂത്രണം ചെയ്തിരുന്നു. ആ പരിപാടി നടത്താൻ പാടില്ലെന്നും ദേശീയ നേതൃത്വം ചാണ്ടി ഉമ്മന് നിർദേശം നൽകി. ഇതോടെ പരിപാടി ഉപേക്ഷിച്ചു.
സംസ്ഥാനത്തെ ചില നേതാക്കളുടെ ഇടപെടലും ഇതിന്‌ പിന്നിലുണ്ടെന്ന്‌  സംശയിക്കുന്നു. ദേശീയ നേതൃത്വം നേരത്തെ ഔട്ട് റീച്ച് സെല്ലിന്റെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പിതാവിന്റെ ചരമവാർഷിക ദിനത്തിൽത്തന്നെ ഇത്തരമൊരു നടപടിയുണ്ടായതിൽ വിഷമത്തിലാണ് ചാണ്ടി ഉമ്മൻ.



deshabhimani section

Related News

View More
0 comments
Sort by

Home