Deshabhimani

പ്ലാസ്റ്റിക് മാലിന്യം ഓടയിലേക്ക് തള്ളി; 10,000 രൂപ പിഴയിട്ട്‌ കോർപറേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 09:48 PM | 0 min read

തിരുവനന്തപുരം > പ്ലാസ്റ്റിക് മാലിന്യം ഓടയിലേക്ക് തള്ളിയ വീട്ടുടമയ്ക്ക്‌ 10,000 രൂപ പിഴയിട്ട് കോർപറേഷൻ. പാളയം ഡിവിഷനിൽ ലെനിൻ ന​ഗറിൽ ടിസി 12/1255ലെ താമസിക്കുന്നയാൾക്കാണ്‌ ബുധനാഴ്‌ച പിഴയിട്ടത്. പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളിൽ വലിച്ചെറിഞ്ഞുവെന്ന കുറ്റത്തിനാണ് പിഴ.

മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ ഓടയിലൂടെ സ്ലാബിനിടയിൽ കൂടെ കുത്തിയിറക്കുന്നതിന്റെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. മേയറുടെ ഔദ്യോ​ഗിക മൊബൈൽ‌ നമ്പറിലേക്കാണ് വീഡിയോ ലഭിച്ചത്. തുടർന്ന് ശുചീകരണ സ്‌ക്വാഡ് സ്ഥലം സന്ദർശിച്ചാണ്‌ നടപടിയെടുത്തത്‌.

 



deshabhimani section

Related News

0 comments
Sort by

Home