കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 09:59 PM | 0 min read

തിരുവനന്തപുരം > കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെതുടർന്ന്‌ അതുവഴി കേരളത്തിലേക്ക്‌ വരുന്നതും പോകുന്നതുമായ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തു. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്.

തിങ്കളാഴ്‌ച പുറപ്പെടേണ്ട ലോക്‌മാന്യതിലക്‌ ടെർമിനസ്‌–- തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്‌പ്രസ്‌(16345), ലോക്‌മാന്യതിലക്‌ ടെർമിനസ്‌ –-കൊച്ചുവേളി ഗരീബ്‌രഥ്‌ എക്‌സ്‌പ്രസ്‌( 12201), ബുധനാഴ്‌ചയുള്ള തിരുവനന്തപുരം സെൻട്രൽ –-ലോക്‌മാന്യ തിലക്‌ ടെർമിനസ്‌ നേത്രാവതി എക്‌സ്‌പ്രസ്‌( 16346) , വ്യാഴാഴ്‌ച പുറപ്പെടേണ്ട കൊച്ചുവേളി–-ലോക്‌മാന്യതിലക്‌ ടെർമിനസ്‌ ഗരീബ്‌രഥ്‌ എന്നിവ പൂർണമായും റദ്ദാക്കി. ഞായറാഴ്‌ച അമൃത്‌സറിൽനിന്ന്‌ പുറപ്പെട്ട കൊച്ചുവേളി എക്‌സ്‌പ്രസ്‌ (124840) പുനെ ജങ്‌ഷൻ വഴി തിരിച്ചുവിട്ടു.



 



deshabhimani section

Related News

View More
0 comments
Sort by

Home