ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂൺ ഒന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2023, 01:28 AM | 0 min read

തിരുവനന്തപുരം
വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ജൂൺ ഒന്നു മുതൽ ആരംഭിക്കും. എല്ലായിടത്തും പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന്‌ മുഖമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിൽ നിർദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും ചേർന്ന് തയ്യാറാക്കിയ ‘തെളിമാനം വരയ്ക്കുന്നവർ' കൈപുസ്തകം പ്രയോജനപ്പെടുത്താം. സ്‌കൂൾതല ജനജാഗ്രതാ സമിതി തനത് പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.

എക്‌സൈസും പൊലീസും സ്‌കൂൾ പരിസരത്തെ കടകളും മറ്റും പരിശോധിച്ച്‌ ലഹരി വസ്തുക്കളില്ലെന്ന് ഉറപ്പാക്കണം. ജില്ലാതല ജനജാഗ്രതാ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ വാഹനങ്ങളിലെ ജീവനക്കാർക്ക്‌ പൊലീസ്‌ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്‌. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് ഇരുപത്തെട്ടിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. റെയിൽ ക്രോസിന് സമീപം കുട്ടികൾക്ക്‌ ട്രാക്ക് മുറിച്ചു കടക്കാൻ  സംവിധാനം ഒരുക്കണം.
 



deshabhimani section

Related News

View More
0 comments
Sort by

Home