പട്ടിക്കാട് ജാമിയ്യ സമ്മേളനം സമാപിച്ചു

പട്ടിക്കാട്
അഞ്ചുദിവസങ്ങളിലായി നടന്ന പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബിയ്യയുടെ 55–--ാം വാര്‍ഷിക 53–--ാം സനദ്ദാന സമ്മേളനത്തിന് സമാപനം. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് യൂണിവേഴ്‌സിറ്റീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഖൈര്‍ ഗബ്ബാനി അല്‍ ഹുസൈനി ഉദ്ഘാടനംചെയ്തു. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍, ദാതോ ഹാജി സിദ്ദീഖലി, സമീര്‍ അഹമ്മദ് ഖാന്‍, മനീഷ് സിസോദിയ, കെ ആലിക്കുട്ടി മുസ്ല്യാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, എം ടി അബ്ദുല്ല മുസ്ല്യാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ എന്നിവർ സംസാരിച്ചു.
239 യുവപണ്ഡിതര്‍ക്കുള്ള സനദ് വിതരണംചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ടീന്‍സ് മീറ്റ്, കന്നഡ സംഗമം, നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് ശരീഅത്ത് സമ്മേളനം, ഓസ്‌ഫോജ്‌ന കണ്‍വന്‍ഷന്‍ മൗലിദ് സദസ് എന്നിവയും നടന്നു.









0 comments