ആവേശമായി ചവിട്ടുകളി

മേലാറ്റൂർ
കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ സമാപനംകുറിച്ച‌് നടത്തിയ ചവിട്ടുകളി കാണികൾക്കാവേശമായി. മുള്ളിയാംകുർശി, കോട്ടോത്ത്, എടയാറ്റൂർ, കീഴാറ്റൂർ പ്രദേശത്തുകാരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ കളി പകൽ മൂന്നുവരെ നീണ്ടു. താലപ്പൊലി ആഘോഷത്തിന് സമാപനംകുറിച്ച‌് മുതുകുർശിക്കാവിൽ വർഷങ്ങളായി നടക്കുന്ന ആചാരമാണിത്.
ആലിക്കൽ പറമ്പിൽ അപ്പുണ്ണി, ആലിക്കപറമ്പിൽ രേവി, ഗോപാലൻ, കുഞ്ഞേരി മുള്ളിയാംകുർശി, ബാബു കോടോത്ത്, കുട്ടൻ ഏപ്പിക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചവിട്ടുകളി അരങ്ങേറിയത്. കനത്ത വെയിലായിട്ടും പൂരപ്പറമ്പിലെ ചവിട്ടുകളി കാണാൻ നിരവധി പേർ എത്തിയിരുന്നു.ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി അനിൽ പരിയാരത്ത് കളിക്കാർക്കുള്ള ഉപഹാരങ്ങൾ നൽകി. കെ എം സേതു, മത്തളി വേലായുധൻ, ചുള്ളി ചന്ദ്രൻ, കെ സി അയ്യപ്പൻ എന്നിവർ സംസാരിച്ചു.









0 comments