മഅ‌്ദിൻ അക്കാദമി വാർഷികാഘോഷം വൈസനിയത്തിന് സമാപനം

മലപ്പുറം
മഅ‌്ദിൻ അക്കാദമി 20‐ാം വാർഷികാഘോഷം വൈസനിയത്തിന് സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ‌് ഇ സുലൈമാൻ മുസ്ല്യാർ അധ്യക്ഷനായി. അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി.
യു എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമെ ഡീങ് മുഖ്യാതിഥിയായി. മഅ്ദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി.
അറബിഭാഷക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം നൽകുന്ന അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ല്യാർ, ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി (അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ഈജിപ്ത്), ഗുട്ടിറെസ് കവനാഗ് (സ്‌പെയിൻ), യു ടി ഖാദിർ (കർണാടക നഗര വികസന വകുപ്പ് മന്ത്രി), സി എം ഇബ്രാഹിം (മുൻ കേന്ദ്രമന്ത്രി), എ പി അബ്ദുൽകരീം ഹാജി (ആപ്‌കോ ഗ്രൂപ്പ് തലവൻ), ഡോ. ഫാറൂഖ് നഈമി (പ്രസിഡന്റ‌്, എസ്എസ്എഫ്), സയ്യിദ് അബ്ദുല്ല ഫദ്അഖ് (സൗദി), പ്രൊഫ. സയ്യിദ് ജഹാംഗീർ (അറബിക് വിഭാഗം തലവൻ, ഇഫ്‌ലു), അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി എന്നിവർ സംസാരിച്ചു.









0 comments