ജില്ലയിലും ഇനി ബിഎസ‌്എൻഎൽ 4ജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2018, 06:43 PM | 0 min read

നിലമ്പൂർ
ജില്ലയിൽ ആദ‍്യമായി ബിഎസ്എൻഎൽ 4ജി സേവനങ്ങൾക്ക് നിലമ്പൂരിൽ തുടക്കം. എടക്കര, ചുങ്കത്തറ, എരുമമുണ്ട, അകമ്പാടം, കരുളായി, നിലമ്പൂർ, മമ്പാട്, വണ്ടൂർ, വാണിയമ്പലം, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂർ, പാണ്ടിക്കാട്, എടപ്പറ്റ എന്നിവിടങ്ങളിൽ നിലവിലുള്ള 78  മൂന്നാംതലമുറ ടവറുകൾ  നാലാംതലമുറയിലേക്ക‌് മാറ്റിയാണ‌്  പുതിയ സേവനത്തിലേക്ക‌് കാലെടുത്ത‌ുവച്ചത‌്. വേഗതയാർന്ന ഇന്റർനെറ്റ‌് ഡൗൺലോഡിങ്ങിനൊപ്പം കൂടുതൽ മികച്ച ബ്രൗസിങ‌്, വീഡിയോ സ്‌ട്രീമിങ‌്, ഗെയിമിങ‌് അനുഭവം തുടങ്ങിയവ പുതിയ സേവനത്തിലൂടെ ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക്   ജില്ലയിലെ   ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ, റീട്ടെയിൽ ഔട്ട‌് ലെറ്റുകൾ  എന്നിവിടങ്ങളിൽനിന്ന‌്  കൈവശമുള്ള  3ജി/2ജി സിം കാർഡ‌് സൗജന്യമായി 4ജിയിലേക്ക‌് മാറ്റാം. 2100 മെഗാ ഹെർട്സ് ലെറ്റ്  ബാൻഡിലാണ്  4ജി സേവനം ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്.
 നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥിനെ വീഡിയോ കോൾ ചെയ‌്ത‌്   4ജി സേവനം പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബിഎസ്എൻഎൽ കേരള  സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ. പി ടി മാത്യു അധ്യക്ഷനായി.  മൊബൈൽ സർവീസസ് ജനറൽ മാനേജർ സതീഷ് റാം, ജില്ലാ ജനറൽ മാനേജർ എ എസ് സുകുമാരൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home