ക്ഷേമ പെൻഷൻകാർക്ക‌് ‘ക്രിസ‌്മസ‌് സമ്മാനം’

മഞ്ചേരി
ജില്ലയിലെ ക്ഷേമ പെൻഷൻകാർക്ക് സഹകരണ ബാങ്കുകൾ മുഖേന നാലുമാസത്തെ പെൻഷൻ വിതരണം തുടങ്ങി. ക്രിസ‌്മസിനുമുമ്പ‌് പൂർത്തിയാക്കുകയാണ‌് ലക്ഷ്യം. 119.50 കോടി രൂപ സർക്കാർ ബാങ്കുകൾക്ക‌് കൈമാറിയിട്ടുണ്ട‌്. കർഷക തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ,
50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് വിതരണംചെയ്യുന്നത്.
സഹകരണ ബാങ്ക് ജീവനക്കാർ പെൻഷൻ വീട്ടിലെത്തിക്കും. പ്രളയത്തിനുശേഷം ദുരിതംപേറുന്നവർക്ക‌് നാലുമാസത്തെ പെൻഷൻ ഒന്നിച്ച് ലഭിക്കുന്നത് ഏറെ ആശ്വാസമാകും. ട്രഷറിയിൽനിന്ന് പണമെത്തും മുമ്പ‌് സ്വന്തം ഫണ്ടിൽനിന്നുള്ള തുക മിക്ക സഹകരണ ബാങ്കുകളും ബുധനാഴ്ചമുതൽ വിതരണംചെയ്യാൻ തുടങ്ങിയിട്ടുണ്ട‌്. കുറഞ്ഞ പെൻഷനായി 4400 രൂപയെങ്കിലും ഒരാൾക്ക് കിട്ടും. 23നുമുമ്പ് പെൻഷൻ പൂർണമായും കൊടുത്തുതീർക്കണമെന്നാണ് നിർദേശം.









0 comments