അനധികൃത ജീവനക്കാരെ സംരക്ഷിച്ച‌് താനൂർ നഗരസഭ

താനൂർ
നഗരസഭാ ഓഫീസിലെ അനധികൃത ജീവനക്കാരെ പിരിച്ചുവിടാതെ നഗരസഭാ അധികൃതർ. ഇവരെ പിരിച്ചുവിടാനായി ജില്ലാ എംപ്ലോയ‌്മെന്റ‌് ഓഫീസർ സെപ്തംബർ മൂന്നിന് നോട്ടീസ് നൽകിയിരുന്നു.
ഡ്രൈവർ തസ്തികയിൽ രണ്ടുപേർ, സാനിറ്റേഷൻ വർക്കർ തസ്തികയിൽ നാല് പേർ, ജൂനിയർ ഹെൽത്ത് ഇൻസ‌്പെക‌്ടർ, ബുഷ‌് കട്ടർ, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡർ, ടെക്നിക്കൽ അസിസ്റ്റന്റ‌് എന്നിവരെയുമാണ‌് നഗരസഭാ അധികൃതർ അനധികൃതമായി നിയമിച്ചിരുന്നത‌്.
ജില്ലാ എംപ്ലോയ‌്മെന്റ‌് ഓഫീസർ ജൂലൈ 17ന് നഗരസഭയിൽ നടത്തിയ ഇഎംഐ പരിശോധനയിലാണ് അനധികൃത നിയമനം കണ്ടെത്തിയത്. കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിന്റെ ലംഘനമാണ് നഗരസഭാ ഓഫീസിൽ നടന്നിട്ടുള്ളതെന്നും മേൽപ്പറഞ്ഞ തസ്തികകളിൽ നിയമിച്ചിട്ടുള്ളവരെ അടിയന്തരമായി പിരിച്ചുവിടണമെന്നും ഒഴിവുകൾ എംപ്ലോയ‌്മെന്റ‌് എക്സ്ചേഞ്ചിൽ അറിയിക്കണമെന്നും ഓഫീസർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർ നടപടി നഗരസഭാ അധികാരികൾ കൈക്കൊണ്ടില്ല.
എംപ്ലോയ‌്മെന്റ‌് ലിസ്റ്റ് നിലനിൽക്കെയാണ് നഗരസഭാ അധികാരികൾ നഗരസഭയിലെ ഒഴിവുകൾ ഇഷ്ടക്കാർക്ക് വീതംവച്ച‌് നൽകിയത‌്.









0 comments