ചുങ്കത്തറ മാർത്തോമാ കോളേജിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2018, 05:31 PM | 0 min read

 
 
സ്വന്തം ലേഖകൻ 
എടക്കര
ചുങ്കത്തറ മാർത്തോമാ കോളേജിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. ജനറൽ സീറ്റിൽ ഒമ്പതിലും എസ്എഫ്ഐ വിജയിച്ചു. 50 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 42 സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ഡിഗ്രിയടക്കം മുഴുവൻ റപ്രസെന്റേറ്റീവ്സും എസ്എഫ്ഐക്കാണ്. കൂടാതെ, എട്ട് അസോസിയേഷനും എസ്എഫ്ഐ നേടി. മുന്നണിയായി മത്സരിച്ച യുഡിഎസ്എഫിന് എട്ട‌് സീറ്റ് മാത്രമാണ് ലഭിച്ചത്. കെഎസ് യു ഒരു സീറ്റിലൊതുങ്ങിയപ്പോൾ എംഎസ്എഫ് ഏഴിലൊതുങ്ങി. കലിക്കറ്റ് സർവകലാശാലയിലെ കോളേജുകളിലേക്ക് തിങ്കളാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ പരാജയം മുൻകൂട്ടി കണ്ട കെഎസ് യു ചുങ്കത്തറ മാർത്തോമാ കോളേജിൽ തുടർച്ചയായി സംഘർഷമുണ്ടാക്കി അധ്യാപകരെ പൂട്ടിയിട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയിലേക്ക് മാറ്റി.
ചുങ്കത്തറ പട്ടണത്തിൽ നടന്ന എസ‌്എഫ‌്ഐയുടെ ആഹ്ലാദപ്രകടനം പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ എടക്കര ഏരിയാ പ്രസിഡന്റ്  എ സി അനസ് അധ്യക്ഷനായി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സി അർഷാദ്, എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് കെ ശരത്, തെരഞ്ഞെടുപ്പ് കൺവീനർ വി അഭിജിത്ത്, യൂണിറ്റ് സെക്രട്ടറി പി അക്ഷയ്, പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ കിഫിലി, കോളേജ് യൂണിയൻ ചെയർപേഴ്സൺ എൻ ടി അമൃത എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: എൻ ടി അമൃത (ചെയർപേഴ്സൺ), സി അശ്വതി (വൈസ‌്ചെയർപേഴ്സൺ), വില്യം മാത്യു (ജനറൽ സെക്രട്ടറി), കെ വി ബ്ലെസ്സി (ജോയിന്റ‌് സെക്രട്ടറി), സി ആയിഷ, ഒ ആർ അരുൺ രാജ് (യുയുസി),  അനുഗ്രഹ് ഷാജി (സ്റ്റുഡന്റ് എഡിറ്റർ), പി എസ് ദിഖിൽ (ഫൈൻ ആർട‌്സ‌് സെക്രട്ടറി), വി പി ഫവാസ് (ജനറൽ ക്യാപ്റ്റൻ).


deshabhimani section

Related News

View More
0 comments
Sort by

Home