സംസ്ഥാന എക്‌സൈസ്‌ കലാ കായികമേളക്ക് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 01:44 AM | 0 min read

 
തേഞ്ഞിപ്പലം
സംസ്ഥാന എക്‌സൈസ്‌ കലാ–-കായികമേളക്ക് കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ തുടക്കം. ആദ്യദിനം ഗെയിംസ് മത്സരങ്ങളും കലാ മത്സരങ്ങളുമാണ് നടന്നത്. മേള ഞായർ രാവിലെ എട്ടിന്‌ സർവകലാശാലാ സ്‌റ്റേഡിയത്തിൽ മന്ത്രി എം ബി രാജേഷ്  ഉദ്‌ഘാടനംചെയ്യും. തിങ്കൾ പകൽ മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ സമ്മാനദാനം നിർവഹിക്കും. കലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കലാമത്സരം നടക്കുന്നത്. 
വോളിയിലും 
ഫുട്‌ബോളിലും കണ്ണൂർ
ഗെയിംസ് മത്സരത്തിൽ വോളിബോളിൽ പാലക്കാടിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ച് കണ്ണൂർ ചാമ്പ്യൻമാരായി. കബഡിയിൽ കാസർകോടാണ് വിജയികൾ. പാലക്കാടിനെയാണ് കീഴടക്കിയത്. വാശിയേറിയ ഫുട്ബോൾ ഫൈനലിൽ തുടർച്ചയായ രണ്ടാം തവണയും കണ്ണൂർ കിരീടം നിലനിർത്തി. ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കാണ് വിജയം. ചെസ് മത്സരത്തിൽ കാസർകോടിന്റെ പി ഗോവിന്ദൻ നമ്പൂതിരിയും വനിതാ ബാഡ്മിന്റണിൽ കാസർകോടിന്റെ  പി ശാന്തി കൃഷ്ണയും വിജയിയായി. ഗെയിംസിൽ 85 പോയിന്റ്‌ നേടി എറണാകുളം ഒന്നാമതും 45 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനത്തുമാണ്.


deshabhimani section

Related News

View More
0 comments
Sort by

Home