റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്‌ തിരിതെളിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:36 AM | 0 min read

കോട്ടക്കൽ 
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കോട്ടക്കലില്‍ ചൊവ്വ തിരിതെളിയും. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലും കോട്ടൂര്‍  എകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി  26മുതല്‍ 30വരെയാണ്  മേള. കലോത്സവത്തിന്റെ ഉദ്ഘാടനം ചൊവ്വ വൈകിട്ട് അഞ്ചിന്‌ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രാജാങ്കണം എന്ന പേരിലുള്ള ഒന്നാം വേദിയില്‍ എം പി അബ്ദുസമദ് സമദാനി എംപി നിര്‍വഹിക്കും. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎൽഎ, കലക്ടര്‍ വി ആര്‍ വിനോദ്, കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ഡോ. കെ ഹനീഷ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. മാധവന്‍കുട്ടി വാര്യര്‍  എന്നിവർ പങ്കെടുക്കും.
30ന്  സമാപന സമ്മേളനം  മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനംചെയ്യും. കലോത്സവത്തിന്  ഒരുക്കങ്ങൾ പൂർത്തിയായതായി  സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ഡിഡിഇ കെ പി രമേഷ് കുമാർ, നഗരസഭാ ചെയർപേഴ്സൺ ഡോ. കെ ഹനീഷ, രാജാസ് സ്കൂൾ പ്രധാനാധ്യാപകൻ എം രാജൻ, വി കെ രഞ്ജിത്ത്, കെ പി എ റാഷിദ്, കെ പത്മനാഭൻ എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home