കേന്ദ്ര സര്‍ക്കാർ നയങ്ങള്‍ക്കെതിരെ 
കെജിഒഎ മാര്‍ച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:29 AM | 0 min read

മലപ്പുറം 
വിവിധ മുദ്രാവാക്യങ്ങളുയർത്തി കെജിഒഎ ജില്ലാ കമ്മിറ്റി കലക്‌ട്രേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ തുടങ്ങുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉർത്തിയായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം ശ്രീഹരി അധ്യക്ഷനായി.‌ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ്, കേന്ദ്ര ജീവനക്കാരുടെ കോൺഫഡറേഷൻ ജില്ലാ ജോ. സെക്രട്ടറി വി രാജേഷ് എന്നിവർ സംസാരിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി എം വി വിനയൻ സ്വാഗതവും ജില്ലാ. ജോയി​ന്റ് സെക്രട്ടറി പി വി ജയശ്രീ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home