കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ

കരുവാരക്കുണ്ട്
മഞ്ഞളാംചോല മലവാരത്ത് മഴ ശക്തമായതോടെ കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ നിറഞ്ഞൊഴുകി മാമ്പറ്റ പാലം മൂടി.
സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. ഞായർ പകൽ രണ്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മഴക്കൊപ്പം ഇടിയും മിന്നലുമുണ്ടായിരുന്നു. നിലവിൽ വെള്ളം ഇറങ്ങിയെങ്കിലും മഴ തുടരുന്നതിൽ ആശങ്കയുണ്ട്.
മാമ്പുഴ പാലത്തിൽ വെള്ളം കയറിയതോടെ സമീപത്തുള്ള നാല് കുടുംബങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറി. പ്രദേശത്തുള്ള ജനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകി.









0 comments