ടോം കെ തോമസ് ഗവ. പ്ലീഡർ

മലപ്പുറം
ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി മഞ്ചേരി ബാറിലെ അഭിഭാഷകൻ ടോം കെ തോമസിനെ സർക്കാർ നിയമിച്ചു. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗമായ അഡ്വ. ടോം അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ്.









0 comments