തീരദേശ ഹൈവേക്ക‌് ചിറക‌് മുളക്കുന്നു; അലൈൻമെന്റ‌് യോഗം ചേർന്നു

വടകര
സംസ്ഥാന സർക്കാർ കിഫ‌്ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായി വടകര മണ്ഡലത്തിലെ അലൈമെന്റ‌് വിശദീകരിക്കാനായി യോഗം ചേർന്നു. സി കെ നാണു എംഎൽഎ അധ്യക്ഷനായി. 2017–-18 സാമ്പത്തിക വർഷത്തിൽ തീരദേശ ഹൈവേക്കായി സർക്കാർ 6500 കോടി രുപയാണ‌് നീക്കിവെച്ചിട്ടുള്ളത‌്. കോഴിക്കോട‌് ജില്ലയിൽ 91 കിലോമീറ്റർ ദൈർഘ്യമാണ‌് തീരദേശ പാതക്കുള്ളത‌്. വടകര മണ്ഡലത്തിൽ സാന്റ‌് ബാങ്ക‌്സ‌് മുതൽ പൂഴിത്തല വരെ 14 കിലോമീറ്ററാണ‌് ദൂരം.
വടകര റസ‌്റ്റ‌് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ എ ടി ശ്രീധരൻ, പി രാജൻ, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കോട്ടയിൽ രാധാകൃഷ‌്ണൻ, ഇ ടി അയൂബ‌്, പി കവിത, കെ കെ നളിനി, കെ പി പ്രമോദ‌്, ഇ എം ദയാനന്ദൻ, പി എസ‌് രഞ്ചിത്ത‌് ബാബു, ആർ സത്യൻ, ടി കെ ഷരീഫ‌്, ടി വി ബാലകൃഷ‌്ണൻ, പി പി വ്യാസൻ, വി പി ഗോപാലകൃഷ‌്ണൻ, തഹസിൽദാർ പി കെ സതീഷ‌് കുമാർ എന്നിവർ സംസാരിച്ചു.









0 comments