ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനത്തിന‌് ഉജ്വല തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 06:16 PM | 0 min read

 

 
അഭിമന്യു നഗർ(ബാലുശേരി)
ഇരമ്പിയാർക്കുന്ന പോരാട്ട സ‌്മരണകളിൽ ജില്ലയിലെ യുവജന പോരാളികൾ ബാലുശേരിയിൽ ഒത്തുചേർന്നു. മാനവികതയുടെ മതിലിൽ മനുഷ്യത്വത്തിന്റെയും സ‌്നേഹത്തിന്റെയും വാക്കുകൾ കോറിയിട്ട അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാമധേയത്തിലുള്ള നഗറിൽ ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനത്തിന‌് ഉജ്വല തുടക്കമായി. സംഘടനയുടെ മൂന്ന‌് വർഷത്തെ പ്രവർത്തനത്തെ വിലയിരുത്തി പുതിയ സമരപോരാട്ടങ്ങൾക്ക‌് രണ്ടുദിവസം നീളുന്ന സമ്മേളനം രൂപം നൽകും. ജില്ലയിലെ 4,51, 377 അംഗങ്ങളെ പ്രതിനിധികരീച്ച‌് 365 പ്രതിനിധികളാണ‌് സമ്മേളനത്തിൽ പങ്കെടുക്കുന്നത‌്.
ജില്ലാ പ്രസിഡന്റ‌് വി വസീഫ‌് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക‌് തുടക്കമായി. സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് ഉദ‌്ഘാടനം ചെയ‌്തു.  ജില്ലാ സെക്രട്ടറി പി നിഖിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എൽ ജി ലിജീഷ‌് വരവ‌്, ചെലവ‌് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ‌് പ്രസിഡന്റ‌് പി സി ഷൈജു രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജോയിന്റ‌് സെക്രട്ടറി പി കെ അജീഷ‌് അനുശോചന പ്രമേയംഅവതരിപ്പിച്ചു. 
വി വസീഫ‌്(കൺവീനർ), പി സി ഷൈജു, പി സുജ, വി കെ കിരൺരാജ‌് എന്നവരടങ്ങിയ പ്രസീഡിയമാണ‌് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത‌്.  പി ഷിജിത്ത‌്(കൺവീനർ), ദീപു പ്രേംനാഥ‌്,  കെ ഷഫീഖ‌്, മാസിൻ റഹ‌്മാൻ, ലിന്റോ ജോസഫ‌്, പി ടി റിവാറസ‌്, ഷൈജു പയ്യോളി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും പി കെ അജീഷ‌്(കൺവീനർ), കെ അരുൺ, ബി പി ബബീഷ‌്, ഭഗീഷ‌് ഒഞ്ചിയം, എം വൈശാഖ‌്, എം കെ നികേഷ‌്, വിവേക‌് കക്കോടി, ടി അതുൽ, കെ പി പ്രവീൺ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും കെ വി ലേഖ(കൺവീനർ), എ കെ ബിജിത്ത‌്, വി ലിജു, നിധീഷ‌് എന്നിവരടങ്ങിയ മിനുട‌്സ‌് കമ്മിറ്റിയും കെ അഭിജേഷ‌്(കൺവീനർ), നസീമ, കെ പി ശ്രീജിത്ത‌്, സിദ്ധാർഥ‌് രവീന്ദ്രൻ എന്നിവരടങ്ങിയ രജിസ‌്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ എ റഹിം, നിധിൻ കണിച്ചേരി, വി പി റെജീന, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌് കെ സജീഷ‌്, സംസ്ഥാന കമ്മിറ്റിയംഗം ടി പി ബിനീഷ‌് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട‌്. രക്തസാക്ഷി ഷിബിന്റെ അച്ഛൻ ഭാസ‌്കരൻ, കൺസ്യൂമർഫെഡ‌് ചെയർമാൻ എം മെഹബൂബ‌്, എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌്, ബാലസംഘം സംസ്ഥാന സെക്രട്ടറി എം കെ ബിബിൻരാജ‌് എന്നിവർ സംബന്ധിച്ചു. കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ, സിഐടയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ‌്തു. കാവുന്തറ നാട്ടരങ്ങ‌് അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ‌് പ്രതിനിധികളെ വരവേറ്റത‌്. സ്വാഗതസംഘം ചെയർമാൻ ഇസ‌്മയിൽ കുറുമ്പൊയിൽ സ്വാഗതം പറഞ്ഞു. 
റിപ്പോർട്ട്‌ ചർച്ച  വെള്ളിയാഴ‌്ചയും തുടരും.  പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത‌് സമ്മേളനം അവസാനിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home