തൊഴിലാളികള്‍ക്ക് കൂലിസ്ഥിരതയും ഇന്‍ഷുറന്‍സും നടപ്പാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:27 AM | 0 min read

കോഴിക്കോട്‌
ലൈറ്റ് സൗണ്ട് ആൻഡ്‌ പന്തൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാ കമ്മിറ്റി രൂപീകരണ കൺവൻഷൻ സിഐടിയു ജില്ലാ ട്രഷറർ  പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. ജില്ലയിലെ ലൈറ്റ് സൗണ്ട് ആൻഡ്‌ പന്തൽ  തൊഴിലാളികൾക്ക് കൂലിസ്ഥിരതയും ഇൻഷുറൻസും നടപ്പാക്കണമെന്ന്‌ കൺവൻഷൻ ആവശ്യപ്പെട്ടു. പി രാജൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പരാണ്ടി മനോജ് എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി പരാണ്ടി മനോജിനെയും സെക്രട്ടറിയായി എം രവീന്ദ്രനെയും തെരഞ്ഞെടുത്തു. കെ കെ ലനീഷ്‌ വൈസ്‌ പ്രസിഡന്റും സി എം കരുണൻ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. പി രാജനാണ്‌ ട്രഷറർ. 


deshabhimani section

Related News

0 comments
Sort by

Home