മാങ്കാവ് –- പന്തീരാങ്കാവ് റോഡ് 
വികസനം യാഥാർഥ്യമാക്കുക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:52 AM | 0 min read

പന്തീരാങ്കാവ്
മാങ്കാവ് മുതൽ പന്തീരാങ്കാവ് പെരുമണ്ണ വരെയുള്ള യാത്രക്കാർക്ക് ഗുണകരമാകുന്ന റോഡ് വികസനം ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 20 വർഷമായി റോഡിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ ഇഴഞ്ഞുനീങ്ങുകയാണ്. സംസ്ഥാന സർക്കാർ ട്രിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഏരിയാ റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി ബാബു പറശ്ശേരിയും പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പി മുസാഫർ അഹമ്മദ്, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവരും മറുപടി പറഞ്ഞു. എം വൈശാഖ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 
കുന്നത്തുപാലം മുതൽ പന്തീരാങ്കാവ് സമ്മേളന നഗരിയിലേക്ക് ചുവപ്പ്സേനാ മാർച്ചും ബഹുജനറാലിയും നടന്നു. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. നിയുക്ത ഏരിയാ സെക്രട്ടറി കെ ബൈജു അധ്യക്ഷനായി. സമ്മേളന ലോഗോ രൂപകൽപ്പനചെയ്ത അനൂപിന് ഉപഹാരം നൽകി. പി ടി എ റഹീം എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ്, ബാബു പറശ്ശേരി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി അതുൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ ടി വി റിനീഷ് നന്ദിയും പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home