തണ്ണീർത്തടം നികത്തുന്നത് കെഎസ് കെടിയു നേതൃത്വത്തിൽ തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:18 AM | 0 min read

വടകര
നടക്കുതാഴ വില്ലേജിലെ അറക്കിലാട് പ്രദേശത്ത് വയൽ നികത്തുന്നത് കെഎസ്‌കെടിയു നേതൃത്വത്തിൽ തടഞ്ഞു. ആലുവ അശോകപുരത്തെ പി റജിനയുടെ ഉടമസ്ഥതയിലുള്ള 15 സെന്റോളം സ്ഥലമാണ് മണ്ണിട്ട് നികത്താൻ ശ്രമം നടന്നത്. 
മഴക്കാലത്ത് ചുറ്റുവട്ടങ്ങളിൽനിന്ന്‌ മഴവെള്ളം ഒഴുകിയെത്തി കെട്ടിനിൽക്കുന്ന സ്ഥലമാണിത്. ഇവിടം മണ്ണിട്ട് നികത്തിയാൽ സമീപ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുകയും റോഡിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഒരു പ്രദേശത്തെയാകെ വെള്ളത്തിലാക്കി ദുരിതകരമായ സാഹചര്യം ഉണ്ടാക്കുന്ന നികത്തലിന് അനുമതി നൽകിയ അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്നും നാട്ടുകാർ പറയുന്നു. അവശേഷിക്കുന്ന തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌കെടിയു വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ സമരം സംഘടിപ്പിക്കും. തണ്ണീർത്തടം നികത്തുന്നതിനെതിരെ കലക്ടർക്കും ആർഡിഒയ്‌ക്കും പരാതി നൽകുമെന്നും നേതാക്കൾ പ റഞ്ഞു. 
കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ്‌ പി പി ബാലൻ, സെക്രട്ടറി എം എം ധർമരാജൻ, പി എം ശ്രീധരൻ, ചാലിൽ മുകുന്ദൻ, കുനിയിൽ മനോഹരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
 

 



deshabhimani section

Related News

View More
0 comments
Sort by

Home