ആശങ്ക പടർത്തി വീണ്ടും 
തീയും പുകയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:57 AM | 0 min read

 ബേപ്പൂർ

തീപിടിത്തത്തിൽ കത്തിയമർന്ന ഫൈബർ ബോട്ടിന്റെ അവശിഷ്ടത്തിൽനിന്ന്‌ വീണ്ടും പുക ഉയർന്നത് ബേപ്പൂർ തുറമുഖത്ത് ആശങ്ക പടർത്തി. തുറമുഖ വാർഫിന്റെ പടിഞ്ഞാറെ അറ്റത്ത്‌ എത്തിച്ചിരുന്ന അവശിഷ്ടത്തിനടിയിൽനിന്നാണ് തീയും പുകയും ഉയർന്നത്. പുക കൂടുതൽ പടരാൻ തുടങ്ങിയതോടെ
തുറമുഖ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽനിന്ന്‌ എത്തിയ ഫയർഫോഴ്സ് സംഘം രണ്ടാമതും വെള്ളമടിച്ച് തീയും പുകയും ഒഴിവാക്കി.
ഞായർ പകൽ  പതിനൊന്നരയോടെയായിരുന്നു സംഭവം. ഈ സമയം തുറമുഖത്ത് കോസ്റ്റ് ഗാർഡ് കപ്പലും പോർട്ട് ഡഗ്ഗും അഞ്ച് ഉരുക്കളുമുണ്ടായിരുന്നു. ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനമുൾപ്പെടെ ഉണ്ടാകുന്നതാണ് തുറമുഖത്ത്.


deshabhimani section

Related News

View More
0 comments
Sort by

Home