ബേപ്പൂർ വാട്ടർ ഫെസ്റ്റിനായി 
ചമഞ്ഞൊരുങ്ങി മറീന തീരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 02:30 AM | 0 min read

ബേപ്പൂർ
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് -നാലാം പതിപ്പിന് മുമ്പെ ബേപ്പൂർ മറീന തീരത്തിന്റെ നവീകരണം പൂർത്തിയാക്കുന്നു. ഡിസംബർ 27, 28, 29 തീയതികളിലാണ് വാട്ടർ ഫെസ്റ്റ്. 25 മുതൽ എട്ട് ദിവസം ഭക്ഷ്യമേളയുമുണ്ടാകും. 
വാട്ടർ ഫെസ്റ്റിന്റെ മുഖ്യവേദിയായ ചാലിയാറും കടലും ചേരുന്ന പ്രകൃതിരമണീയ തീരത്ത്‌ 9.94 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ "ബേപ്പൂർ ആൻഡ് ബിയോൻഡ് ബേപ്പൂർ' ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം ഉടനുണ്ടാകും.
തീരത്തിന്റെ മുഖ്യ ആകർഷണമായ കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ട് സൗന്ദര്യവൽക്കരണം, ഇരിപ്പിടങ്ങൾ, വെണ്ണക്കൽ പാകിയ വിശാലമായ യാർഡിൽ കൂടുതൽ ഇരിപ്പിടങ്ങൾ, തീരത്ത്  റാമ്പുകൾ, ചവിട്ടുപടികൾ, പ്ലാസ്റ്റർ ബോക്സുകൾ, ഡ്രെയ്നേജ് തുടങ്ങി 98 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കി. കടലിലേക്ക് മായക്കാഴ്ചയൊരുക്കുന്ന പുലിമുട്ടിലും വിശാലമായ തീരത്തും നിറയെ അലങ്കാര വിളക്കുകളും സ്ഥാപിച്ചതോടെ മറീന തീരം അടിമുടി മാറി. സഞ്ചാരികൾക്കായി ടോയ്‌ലറ്റ് കോംപ്ലക്സും ഒരുക്കുന്നുണ്ട്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് ആരംഭിക്കുംമുമ്പെ നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home