പതിനൊന്നുകാരന് കാട്ടുപന്നിയുടെ കുത്തേറ്റുു

താമരശേരി
വീടിന് സമീപത്ത് കളിക്കുന്നതിനിടെ പതിനൊന്നുകാരന് കാട്ടുപന്നിയുടെ കുത്തേറ്റു. വെള്ളിയാഴ്‌ച രാവിലെ പത്തിന് പുതുപ്പാടി എലോക്കരയിൽവച്ച് കുറ്റിപ്പിലാക്കണ്ടി അമൽ അലിയാറിനാണ് പരിക്കേറ്റത്. ഇടത്തേ കാൽമുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ അമലിനെ ഈങ്ങാപ്പുഴയിലും താമരശേരിയിലും പ്രാഥമിക ചികിത്സനൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.









0 comments