പിഷാരികാവിൽ നവരാത്രി ആഘോഷത്തിന് തുടക്കം

കൊയിലാണ്ടി
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിജയദശമി വരെയുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന സംഗീത–-നൃത്ത കലാരാധനകൾ അരങ്ങേറും. ദിവസവും ദീപാരാധനക്ക് ശേഷം സോപാന സംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളീക്കൈ എന്നീ ക്ഷേത്രകലകളും മൂന്നുനേരം കാഴ്ചശീവേലികളും ഉണ്ടായിരിക്കും. വ്യാഴാഴ്‌ച ചേളന്നൂർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശംഖൊലി ഭജനസമിതിയുടെ ഭജൻസ്, വൈകിട്ട് നൃത്തസന്ധ്യ എന്നിവ നടന്നു.









0 comments