വനപർവം വിളിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 02:48 AM | 0 min read

താമരശേരി
യാത്രകളെയും പ്രകൃതിയെയും പ്രണയിക്കുന്നവരെ തേടി വനപർവം. ഈങ്ങാപ്പുഴയിൽനിന്ന് ഏതാണ്ട് 4.5 കിലോമീറ്റർ ദൂരത്തിലാണ് അരുവികളും ഔഷധസസ്യങ്ങളും കുട്ടികൾക്കുള്ള കളിസ്ഥലങ്ങളുമെല്ലാമുള്ള മനോഹരമായ കാക്കവയൽ വനപർവം പാർക്ക്‌. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള സന്ദർശന സമയത്തിൽ 30 രൂപയാണ് പ്രവേശന ഫീസ്. കുട്ടികളാണെങ്കിൽ 15 രൂപയും. 
ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് കയറി ചെല്ലുന്നയിടം മുതൽ കാഴ്‌ചയുടെ വസന്തം തുടങ്ങും. പ്രവേശിക്കുന്നയിടംതന്നെ പാർക്കാണ്‌. ധാരാളം ഇരിപ്പിടങ്ങളിവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക്‌ കളിക്കാൻ ഊഞ്ഞാലുകളുമുണ്ട്‌.
കരിങ്കല്ല് പാകിയ നടവഴികളിലൂടെ കാട്‌ ചുറ്റിക്കാണാം. പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും തോട്ടങ്ങളുമുണ്ട്‌. പാർക്ക് പിന്നിട്ട് നടക്കുമ്പോഴുള്ള പുഴയും മനോഹര വെള്ളച്ചാട്ടവുമാണ്‌ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്‌. പുഴക്ക് കുറുകെയുള്ള ചെറിയ പാലത്തിലൂടെ അക്കരെയെത്താനാവും. കാനനഭംഗി ആസ്വദിച്ചുള്ള നടത്തം രണ്ടുമൂന്ന് കിലോമീറ്റർ വരും. രണ്ട് മണിക്കൂറിൽ കുറയാതെ സമയവും. പുഴക്കരയിൽ വെള്ളച്ചാട്ടത്തിലേക്ക് വ്യൂ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home