പെൻഷൻ നൽകാൻ ഓണപ്പൊട്ടനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 02:46 AM | 0 min read

 
നാദാപുരം 
തിരുവോണത്തിന് മണികിലുക്കിയെത്തിയ ഓണപ്പൊട്ടന്റെ പെൻഷൻ വിതരണം നാടിന്‌ കൗതുക കാഴ്‌ചയായി.  വടകര താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ മാവേലിയുടെ പ്രതീകമായാണ് ഓണപ്പൊട്ടൻ വീടുകളിലെത്തുന്നത്. പുറമേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും തൂണേരി പഞ്ചായത്ത് അംഗവുമായ ടി എൻ രഞ്ജിത്താണ് പുറമേരി സ്വദേശി വണ്ണാന്റെവിട മജീദിന് രണ്ട് മാസത്തെ പെൻഷൻ തുക 3,200 രൂപ കൈമാറിയത്.
ഓണക്കാലത്ത്‌ വീടുകൾ സന്ദർശിക്കുന്ന ഓണപ്പൊട്ടന്‌ വീട്ടുകാർ ദക്ഷിണ നൽകുന്നത് പതിവാണ്. എന്നാൽ തൂണേരിയിൽ ഓണപ്പൊട്ടൻ ക്ഷേമ പെൻഷൻ വിതരണം ചെയ്‌തത്‌ വ്യത്യസ്ത അനുഭവമായി. വർഷങ്ങളായി തൂണേരിയിലും പരിസരങ്ങളിലും ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഓണപ്പൊട്ടന്റെ വേഷം കെട്ടി വീടുകൾ സന്ദർശിക്കുന്നത് രഞ്ജിത്താണ്‌.
പുറമേരി സർവീസ്‌ സഹകരണ ജീവനക്കാനായ രഞ്ജിത്തിന്‌ പെൻഷൻ വീടുകളിലെത്തിച്ചു നൽകുന്ന ചുമതല ഉണ്ടായിരുന്നു. എന്നാൽ ഇതോടൊപ്പം ഓണപ്പൊട്ടൻ വേഷം കെട്ടിയുള്ള ഗൃഹ സന്ദർശനവും ഒഴിവാക്കാനാവുമായിരുന്നില്ല. ചുരുക്കം ചില പെൻഷൻകാരുടെ പണം മാത്രമായിരുന്നു വിതരണം ചെയ്യാനുണ്ടായിരുന്നത്‌. ഇതാണ്‌ രഞ്ജിത്ത്‌ ഓണപ്പൊട്ടൻ വേഷത്തിലെത്തി കൈമാറിയിയത്‌. 


deshabhimani section

Related News

View More
0 comments
Sort by

Home