ഇരട്ടവലയിൽ മീൻപിടിത്തം: 2 ബോട്ടുകൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 01:30 AM | 0 min read

ബേപ്പൂർ
നിയമവിരുദ്ധമായി ഇരട്ടവല ഉപയോഗിച്ച് മീൻ പിടിച്ച രണ്ടു ബോട്ടുകൾ ഫിഷറീസ്  മറൈൻ എൻഫോഴ്‌സ്മെന്റ്‌ വിഭാഗം പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ബേപ്പൂരിന് പടിഞ്ഞാറ് കടലിൽ മീൻപിടിച്ചുകൊണ്ടിരിക്കെയാണ് കിങ് ഫിഷർ 01, കിങ് ഫിഷർ 02 എന്നീ രണ്ട്‌ ബോട്ടുകൾ പിടിച്ചത്. 
നിരോധിക്കപ്പെട്ട വല ഉപയോഗിച്ചതിനും സൂക്ഷിച്ചതിനും കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് പ്രകാരം പിഴ ചുമത്തി. തുടർ നടപടികൾക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് ശുപാർശചെയ്തു. ഫിഷറീസ് ഹെഡ്ക്വാട്ടർ എക്സ്റ്റൻഷൻ ഓഫീസർ പി കെ ആതിര, കൊയിലാണ്ടി എക്സ്റ്റൻഷൻ ഓഫീസർ ഒ ആതിര എന്നിവരുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ്‌  ഗാർഡ്‌ ജിതിൻ ദാസ്, റെസ്ക്യു ഗാർഡുമാരായ ഹമിലേഷ്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
നിയമവിരുദ്ധ മീൻപിടിത്തം വ്യാപകമായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പട്രോളിങ് തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home