തെറ്റായ വിവരം നല്‍കി; പെന്‍ഷന്‍ തുക ഉദ്യോ​ഗസ്ഥന്‍ നല്‍കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 02:56 AM | 0 min read

കോഴിക്കോട്
പെൻഷൻ സത്യവാങ്മൂലം സമർപ്പിക്കവേ അപേക്ഷകന്റെ പേരിൽ തെറ്റായ വിവരം ചേർത്ത ഉദ്യോ​ഗസ്ഥനിൽനിന്ന്‌ നഷ്ടപ്പെട്ട തുക ഈടാക്കാൻ മന്ത്രിയുടെ നിർദേശം. ചെങ്ങോട്ടുകാവ് പഞ്ചായത്തിലും ഇപ്പോൾ സിവിൽ സ്റ്റേഷനിലും ജോലിചെയ്യുന്ന ഉദ്യോ​ഗസ്ഥനിൽനിന്നാണ് തുക ഈടാക്കുക. 
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ താമസക്കാരനായ വിജയൻ കുറ്റ്യാടിയുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. ഇതോടെ പഞ്ചായത്തിൽ പെൻഷൻ വിഭാ​ഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോ​ഗസ്ഥൻ തെറ്റായ വിവരം സമർപ്പിച്ചതിനെതുടർന്ന് നഷ്ടമായ പെൻഷൻ തുക വിജയകുമാർ കുറ്റ്യാടിക്ക് ലഭിക്കും.  
2017ലാണ് വിജയകുമാർ വികലാംഗ പെൻഷനായി വീണ്ടും സത്യാവാങ്മൂലം സമർപ്പിച്ചത്. എന്നാൽ വിജയകുമാർ ആദായ നികുതിദായകൻ ആണെന്ന് പഞ്ചായത്തിലെ ഉദ്യോ​ഗസ്ഥൻ സൈറ്റിൽ രേഖപ്പടുത്തിയതോടെ അപേക്ഷ തള്ളി. പഞ്ചായത്തിൽ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന്‌ ലീ​ഗൽ സർവീസസ് അതോറിറ്റിക്ക്‌ പരാതി നൽകിയെങ്കിലും പരിഹാരമാകാത്തതോടെയാണ് അദാലത്തിൽ എത്തിയത്. 
അപേക്ഷ പരിഗണിച്ച മന്ത്രി, ഇതുവരെയുള്ള തുക പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് നൽകാനും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനിൽനിന്ന് ഈ തുക  ഈടാക്കാനും ഉത്തരവിട്ടു. ഭാര്യ ലീലക്കൊപ്പം എത്തിയാണ് വിജയകുമാർ ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home