കരുവാറ്റക്കടവ് പാലം നിർമാണ പ്രവൃത്തി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 01:26 AM | 0 min read

ബാലുശേരി
ഉണ്ണികുളം–-താമരശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂനൂര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന കരുവാറ്റക്കടവ് പാലത്തിന്റെ പ്രവൃത്തി തുടങ്ങി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. 3.5 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ്‌ പാലം നിർമിക്കുന്നത്‌. ഒന്നരവര്‍ഷംകൊണ്ട്‌ പാലം നിർമാണം പൂർത്തിയാക്കാനാണ് കരാർ.
 12.5 മീറ്റര്‍ നീളത്തിലുള്ള മൂന്ന് സ്പാനുകളായി 37.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 5.5 മീറ്റര്‍ കാര്യേജ് വേയും 1.2 മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ 7.2 മീറ്ററാണ് പാലത്തിന്റെ വീതി. 
ഇരുവശങ്ങളിലും കരിങ്കല്‍ഭിത്തിയോടുകൂടിയ ബിഎം ആൻഡ്‌ ബിസി അനുബന്ധ റോഡും നിര്‍മിക്കും.
കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ എം കെ മുനീര്‍, നജീബ് കാന്തപുരം, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍രാജ്, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ കെ കെ അബ്ദുല്ല, സി പി റംല ഖാദര്‍, സി പി കരീം, എക്‌സിക്യുട്ടീവ് എൻജിനിയര്‍ സി എസ് അജിത്ത്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയര്‍ എന്‍ വി ഷിനി, അസിസ്റ്റന്റ് എൻജിനിയര്‍ കെ എസ് അരുണ്‍, വി എം ഉമര്‍ എന്നിവര്‍ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home