കാലാവസ്ഥയറിയാം 
സിമ്പിളായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 12:58 AM | 0 min read

കൊടുവള്ളി
ചെലവ് കുറഞ്ഞതും എളുപ്പം കൈകാര്യം ചെയ്യാനാവുന്നതുമായ കാലാവസ്ഥാ നിരീക്ഷണ സംവിധാനവുമായി സ്റ്റാർട്ടപ്പ് സംരംഭം. കുറഞ്ഞ സ്ഥലപരിധിയിൽ, കാലാവസ്ഥാ മാറ്റമടക്കം മുൻകൂട്ടി കണ്ടെത്താനും മുൻകരുതലെടുക്കാനും കഴിയുന്നതാണ്‌ ഇത്‌.  മൊബൈൽ ഫോണും കംപ്യൂട്ടറും വഴി വിദൂരങ്ങളിൽനിന്ന്‌ കൈകാര്യം ചെയ്യാനാവുന്ന സംവിധാനം ഒപുലൻസ് ടെക്നോളജിയാണ്‌ വികസിപ്പിച്ചെടുത്തത്‌.  കടലിലും കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിക്കാൻ കഴിയും. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് പ്രവർത്തനമെന്ന്‌ ഒപുലൻസ് ടെക്നോളജി ഉടമ  റഷീദ് മുഹമ്മദ് പറഞ്ഞു. സർക്കാർ സ്ഥാപനമായ സിഡബ്ല്യുആർഡിഎമ്മിന്റെ സഹകരണത്തോടെയാണ് ഇത്‌ വികസിപ്പിച്ചത്‌.  കാലാവസ്ഥാ മാറ്റം തൽസമയം അറിയുന്നതിനും നേരത്തെ ശേഖരിച്ച വിവരം പിന്നീട് ഉപയോഗിക്കുന്നതിനും സാധിക്കും. നിലവിലുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിനുള്ള പല ന്യൂനതകളും പരിഹരിച്ച പുതിയ സംവിധാനത്തിന്‌  വില വളരെ കുറവാണ്‌. മഴയുടെ അളവ്, അന്തരീക്ഷ ഊഷ്മാവ്, ആർദ്രത, മണ്ണിന്റെ താപനില തുടങ്ങിയവ നിരീക്ഷിക്കുന്ന സംവിധാനത്തിന് ഒന്നര ലക്ഷം രൂപ മുതൽ വിലവരുമെന്നിരിക്കെ ഇതിന്‌ 25,000 രൂപ മുതലാണ് ചെലവ് വരുന്നത്.  
ഒന്നിൽ കൂടുതൽ  സ്ഥാപിച്ചാലും ഒരേ ഡാഷ്ബോർഡിൽനിന്ന്‌ നിരീക്ഷിക്കാം. കാടുകളിലും മറ്റും സ്ഥാപിക്കുന്ന കേന്ദ്രങ്ങൾക്ക് നെറ്റ്‌വർക്ക് ഇല്ലെങ്കിൽ സെർവറിലേക്ക് ഡാറ്റവരാൻ ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം പുതിയ സംവിധാനത്തിൽ പരിഹരിച്ചിട്ടുണ്ട്‌. ഫോൺ: 91424 22433.


deshabhimani section

Related News

View More
0 comments
Sort by

Home