"ടീച്ചറേ ഉത്തരം റെഡി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 02:18 AM | 0 min read

ബാലുശേരി
"കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല’ മൈക്കിലൂടെ ക്വിസ് മാസ്റ്ററുടെ ചോദ്യമെത്തിയപ്പോൾ എട്ടാംതരം എൽ ഡിവിഷനിലെ റിഹാനിഷ്വയ്‌ക്ക്‌ സംശയമേതുമില്ലായിരുന്നു. " കാസർകോട്’  എന്ന ഉത്തരം റെഡി. പൊതുവിജ്ഞാനവും ശാസ്ത്രവും കായികവുമുൾപ്പെടെയുള്ള സമകാലിക സാമൂഹ്യവിഷയങ്ങൾ അധികരിച്ചുള്ള ചോദ്യങ്ങളായിരുന്നു അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ മത്സരമെന്നതിനപ്പുറം അറിവിന്റെ ഉത്സവമാക്കി മാറ്റി. 18–-ാം ലോക്‌സഭയിൽ എത്ര വനിതാ അംഗങ്ങളുണ്ട്, 2024 ലെ കോപ്പ അമേരിക്ക ജേതാക്കൾ, തുടങ്ങി രാഷ്ട്രീയവും കായികവുമായ ചോദ്യങ്ങൾ. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ വന്നപ്പോൾ അവർക്ക് വിഷമവും സങ്കടവുമായി. " കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല എന്ന ചോദ്യം കേട്ടപ്പോൾ’ നിവേദിന്റെ മുഖത്ത്‌ സംശയം. കണ്ണടച്ചുനിന്നശേഷം ടീച്ചറേ ഒരു മിനിറ്റ്‌. പറഞ്ഞത്‌ ശരിയാണെന്ന് വന്നപ്പോൾ സന്തോഷം. കുട്ടികളുടെ പരന്ന വായനയുടെയും ജീവിത നിരീക്ഷണത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ആഴമളക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് കുട്ടികൾ അറിവുത്സവത്തെ മികവുറ്റതാക്കി. പതിവ്‌ ക്വിസ് മത്സരങ്ങളിൽനിന്ന് വഴിമാറിയുള്ള സഞ്ചാരം കുട്ടികൾക്കും ഇഷ്ടപ്പെട്ടു. സ്കൂൾ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ ആഗസ്ത്‌ 28ന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home