സൗമിനിയുടെ വീട്ടിൽ വെളിച്ചമെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 01:40 AM | 0 min read

കൊടുവള്ളി
കോവിഡ് ബാധിച്ച് കുടുംബനാഥൻ മരിച്ച വീട്ടിൽ സൗജന്യ വയറിങ്‌ നടത്തി വൈദ്യുതീകരിച്ച് നൽകി ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (സിഐടിയു) പ്രവർത്തകർ. കൊടുവള്ളി നഗരസഭയിലെ  തലപ്പെരുമണ്ണയിലെ സൗമിനിയുടെ വീട്ടിലാണ് സിഐടിയു പ്രവർത്തകരുടെ കരുതലിൽ വൈദ്യുതി വെളിച്ചമെത്തിയത്. 
വെള്ളംകയറിയ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരാണ്‌ സൗമിനിയുടെ വീട് ശ്രദ്ധിക്കുന്നത്. 25 വർഷംമുമ്പ്‌ നിർമിച്ച വീട്ടിൽ വയറിങ് പോലും നടത്തിയിട്ടുണ്ടായിരുന്നില്ല. സൗമിനിയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബം മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് കഴിഞ്ഞത്. 
തുടർന്ന്‌ അസോസിയേഷൻ പ്രവർത്തകർ വീട്ടിലേക്ക്‌ ആവശ്യമായ വയറിങ് സാമഗ്രികൾ വാങ്ങി ശ്രമദാനത്തിലൂടെ വയറിങ് പൂർത്തിയാക്കി. ഇതിന്‌ തൊട്ടുപിന്നാലെ കെഎസ്ഇബി വൈദ്യുതിയും നൽകി. കെഎസ്ഇബി കൊടുവള്ളി അസി. എൻജിനിയർ എം കെ ജയരാജൻ സ്വിച്ച്‌ഓൺ നിർവഹിച്ചു. അസോസിയേഷൻ ഏരിയാ വൈസ് പ്രസിഡന്റ് വി കെ ഉമ്മർ അധ്യക്ഷനായി. 
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വള്ളികാട്ട് സിയാലി ഹാജി, കെഎസ്ഇബി സബ് എൻജിനിയർ പി കെ ആനന്ദ്, അസോസിയേഷൻ ഏരിയ പ്രസിഡന്റ് എം പി നാസർ, സെക്രട്ടറി കെ വി വിജയൻ, തലപ്പെരുമണ്ണ എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് ഹക്കീം എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം കമറുൽ ഹക്കീം സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home