നാദാപുരം–തലശേരി 
റൂട്ടിൽ ബസ്‌ പണിമുടക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 01:35 AM | 0 min read

 
നാദാപുരം
നാദാപുരം–-തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്‌. വ്യാഴം രാവിലെ ട്യൂഷൻ സെന്ററിലേക്ക് പോയ വിദ്യാർഥികൾക്ക് ബസുകൾ കൺസഷൻ നിഷേധിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ബസുകൾ തടഞ്ഞിരുന്നു. ഇതോടെ ബസുകൾ നാദാപുരം പൊലീസ് സ്റ്റേഷനു സമീപം റോഡിൽ നിർത്തിയിട്ട്‌ സമരപ്രഖ്യാപനം നടത്തുകയും പണിമുടക്കുകയുമായിരുന്നു.
ബസ് നിർത്തിയിട്ടതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതേച്ചൊല്ലി നാട്ടുകാരും ബസ് തൊഴിലാളികളുമായി വാക്കേറ്റവും നടന്നു. നാദാപുരം സിഐ എ വി ദിനേശ് സ്ഥലത്തെത്തി ആവശ്യപ്പെട്ടതോടെയാണ്‌ തൊഴിലാളികൾ   ബസുകൾ മാറ്റിയത്‌. 
ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക്‌ കൺസഷൻ അനുവദിക്കേണ്ടതില്ലെന്നാണ്‌ ബസ് ഉടമകളുടെ നിലപാട്. വെള്ളിയാഴ്‌ച തൊട്ടിൽപ്പാലം–-വടകര, തലശേരി–-തൊട്ടിൽപ്പാലം റൂട്ടുകളിൽ സർവീസ്‌ നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home