വാഷ്ബേസിനിൽ മൂത്രമൊഴിച്ചത്‌ 
തടഞ്ഞതിന്‌ ഹോട്ടൽ തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 02:11 AM | 0 min read

 
ചേളന്നൂർ
ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ചേളന്നൂർ കുമാരസ്വാമിയിലെ സുഹറാസ് ഹോട്ടലിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട്  ജീവനക്കാര്‍ക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത്‌ (25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ഹോട്ടലില്‍ ചൊവ്വ ഉച്ചയ്‌ക്ക് ഒന്നരയോടെ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പ്രതികൾ. മുഖം കഴുകാനായി വാഷ്‌ബേസിന് അടുത്ത് എത്തിയപ്പോൾ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ പ്രതികള്‍ മര്‍ദിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു.  ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി കക്കോടി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home