പഞ്ചായത്ത് ഓഫീസിലേക്ക്‌ ഹരിതകർമസേന മാർച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 02:03 AM | 0 min read

താമരശേരി
താമരശേരി പഞ്ചായത്തിലെ ഹരിതകർമസേനയുടെ ഫണ്ടിൽ തട്ടിപ്പ്‌ നടത്തിയ കോ ഓർഡിനേറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഹരിതകർമസേന പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. താമരശേരി പഞ്ചായത്തിൽ ഹരിതകർമസേന കടകളിൽനിന്നും വീടുകളിൽനിന്നും ശേഖരിക്കുന്ന പാഴ്‌വസ്‌തുവിന് ഈടാക്കുന്ന യൂസർ ഫീ കമ്പനിയിൽ അടയ്‌ക്കുന്നതിലാണ് തട്ടിപ്പ് നടത്തിയത്. ഹരിതകർമസേനയുടെ  റിവ്യു മീറ്റിങ്ങിൽ കമ്പനി പ്രതിനിധി കണക്ക് അവതരിപ്പിച്ചപ്പോഴാണ് വൻ തട്ടിപ്പ്‌ ബോധ്യമായത്‌.  
ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്ക്‌ പരിശോധിച്ചപ്പോൾ 78,000 രൂപയ്‌ക്ക്‌ മുകളിൽ കണക്കിൽ വ്യത്യാസമുണ്ട്‌. കോ ഓർഡിനേറ്റർ പണം കമ്പനിക്ക് നൽകാതെ വെട്ടിക്കുകയായിരുന്നു. പഞ്ചായത്തിൽ 2021- മുതൽ ആരംഭിച്ച ഹരിതകർമസേനയുടെ മുഴുവൻ കണക്കുകൾ പരിശോധിക്കണമെന്നും അതോടൊപ്പം മറ്റാരെങ്കിലും ഈ തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ടോ എന്ന്‌ പരിശോധിച്ച്‌ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരിതകർമസേന പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തിയത്.  
മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനംചെയ്തു. ഹരിതകർമസേന അംഗം കെ വിനീത അധ്യക്ഷയായി. സിഐടിയു ഏരിയാ സെക്രട്ടറി ടി സി വാസു, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സി കെ വേണുഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ എ പി സജിത്ത്, എം വി യുവേഷ്, വി എം വള്ളി, ഹരിതകർമസേന സെക്രട്ടറി കെ കെ ഷീബ എന്നിവർ സംസാരിച്ചു. സിഐടിയു പഞ്ചായത്ത് സെക്രട്ടറി ബി ആർ ബെന്നി സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home