പോക്‌സോ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2023, 12:04 PM | 0 min read

കോഴിക്കോട്‌ 
പെൺകുട്ടികൾക്കുള്ള സർക്കാർ അഭയകേന്ദ്രത്തിലെ അന്തേവാസിയായ എട്ടാം ക്ലാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ  വെറുതെവിട്ടു. മുപ്പതോളം ആൺസുഹൃത്തുക്കളിൽ പത്തോളംപേർ ശാരീരികമായി ദുരുപയോഗംചെയ്‌തതായുള്ള   പരാതികളിൽ ഒന്നാമത്തേതിലാണ്‌ കോടതി നടപടി. മാറാട്‌ സ്വദേശി കെ പി മുഹമ്മദ്‌ ആഷിഖി(25)നെയാണ്‌ കുറ്റവിമുക്തനാക്കിയത്‌. പോക്‌സോ നിയമപ്രകാരം  മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ  പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി രാജേഷാണ്‌ വിധിപറഞ്ഞത്‌.  
 പ്രോസിക്യൂഷനായി അഡ്വ.  ആർ എൻ രഞ്ജിത്, പ്രതിഭാഗത്തിനായി അഡ്വ. രാജു പി അഗസ്റ്റിൻ, പി റഫീഖ്, കെ ബൈജു എന്നിവർ ഹാജരായി.15 വയസ്സുള്ള കുട്ടി ഗവ.ഗേൾസ് ഹോമിൽ കഴിയവേ 2019 മെയ്‌ 28ന്‌ കെയർ ടേക്കർവഴിയാണ്‌ ചേവായൂർ  പൊലീസിൽ പരാതിനൽകിയത്‌.  എട്ടാം  ക്ലാസിൽ പഠിക്കുന്ന സമയത്ത് കുട്ടിക്ക് മുപ്പതോളം  ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും അതിൽ പത്തോളം ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്‌. ഇതിന്റെ  അടിസ്ഥാനത്തിൽ വിവിധ പൊലിസ് സ്റ്റേഷനുകളിൽ പത്തോളം കേസ് രജിസ്റ്റർചെയ്ത് പ്രതികളെ അറസ്റ്റ്ചെയ്തിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home