ജില്ലയിൽ 11 ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതികൾക്ക് അംഗീകാരം നേടി

കോട്ടയം
മികച്ച പദ്ധതികളുമായി ജില്ലയിൽ 11 ബ്ലോക്ക് പഞ്ചായത്തുകളും 2019-–-20 വർഷത്തെ പദ്ധതികൾക്ക് അംഗീകാരം നേടി. ചരിത്രത്തിൽ ആദ്യമായാണ് ബ്ലോക്കുകൾ അടുത്ത വർഷത്തെ വാർഷിക പദ്ധതി ഡിസംബർ മാസത്തിൽ അംഗീകാരം നേടുന്നത്. എല്ലാ ബ്ലോക്കുകൾക്കും ഡിപിസി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യജില്ലയാണ് കോട്ടയം. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ആകെ 5331.08 ലക്ഷത്തിന്റെ വികസന ഫണ്ടിനും 472.69 ലക്ഷത്തിന്റെ മെയിന്റനൻസ് ഗ്രാന്റിനുളള പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് എഡിസി ജനറൽ പി എസ് ഷിനോ അറിയിച്ചു. റോഡുകൾ, പാലങ്ങൾ, ഭവന നിർമാണ പദ്ധതികൾ, വയോജനക്ഷേമം മുൻനിർത്തിയുളള പദ്ധതികൾ, പകൽ വീടുകൾ, കുട്ടികളുടെ സർവോന്മുഖമായ വികസനം മുൻനിർത്തിയുളള പ്രവർത്തനങ്ങൾ, വനിതാശാക്തീകരണം എന്നിങ്ങനെയുളള പദ്ധതികൾക്കാണ് ബ്ലോക്കുകൾ മുൻതൂക്കം നൽകിയത്. ബ്ലോക്കു ഓഫീസുകളെ ബാലസൗഹൃദമാക്കുക, അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്നതിനുളള ഐഎസ്ഒ അംഗീകാരം നേടിയെടുക്കുക എന്നിങ്ങനെയുളള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വിദേശ ജോലിക്ക് പോകുന്നതിനുളള സാമ്പത്തിക സഹായം എന്നിവ എടുത്തു പറയേണ്ട പദ്ധതികളാണ്.









0 comments