ശുചീകരണത്തിന‌് നാടൊന്നാകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2018, 08:22 PM | 0 min read

വൈക്കം
പ്രളയബാധിത പ്രദേശത്തെ ശുചീകരണത്തിന‌് സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും ജനങ്ങളും കൈകോർത്തു. ജില്ലാ പൊലീസ് മേധാവി എസ് ഹരിശങ്കറിന്റെ നേതൃത്വത്തിൽ എഴുപതോളം പൊലീസുകാരും ജനങ്ങളും ചേർന്ന് വീട് വീടാന്തരം കയറി ഇറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ്. 
 വെച്ചൂർ പഞ്ചായത്തിൽ ഒന്നാംവാർഡിൽപെട്ട പുളിന്തറ പ്രദേശത്ത്് പത്മാക്ഷിയുടെയും മഹേന്ദ്രന്റെയും വീട് ശുചീകരിച്ചാണ് പ്രവർത്തനം  തുടങ്ങിയത്. ഒരാഴ്ച നീളുന്ന ശു ചീകരണത്തിന് സൂപ്പർ  ക്ലോറിനേഷൻ സാധനങ്ങളാണ് ഉപയോഗിക്കുന്നത്്. സിപിഐ എം പൂഞ്ഞാർ സൗത്ത് ലോക്കലിലെ പ്രവർത്തകരാണ് വൈക്കം ചാലപ്പറമ്പ് ഐ എച്ച്ഡിപി കോളനിയിലെ വീടുകളിൽ മാലിന്യങ്ങൾ നീക്കം ചെയ്തത്. 
നഗരസഭയിലെ 18‐ാം വാർഡിലും ശുചീകരണം നടന്നു. 15 അംഗ കർമ്മസേനയുടെ നേതൃത്വത്തിലാണ്  പ്രവർത്തനം. വാർഡിലെ 256 വീടുകളിലും ക്ലോറിനേഷൻ നടത്തി ലഘുരേഖകൾ വിതരണം ചെയ്തു. ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് മാടവന പ്രദേശങ്ങളിലെ വീടുകൾ പൂഞ്ഞാറിലെ സിപിഐ എം പ്രവർത്തകർ വൃത്തിയാക്കി.  
വൈക്കത്തെ ഭൂരിഭാഗം സ്ഥലങ്ങളിൽനിന്നും വെള്ളമിറങ്ങിയതോടെ ക്യാമ്പുകൾ 35 ആയി ചുരുങ്ങി. 
വൈക്കത്തെ ഉദയനാപുരം, തലയാഴം, വെച്ചൂർ, മറവൻതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണിനി വെള്ളമിറങ്ങാനുള്ളത്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home